മട്ടാഞ്ചേരി: പശ്ചിമകൊച്ചി സാര്‍വജനിക് ഗണേശോത്സവ ലഹരിയില്‍. വിനായക ചതുര്‍ത്ഥി മുതല്‍ ചതുര്‍ദ്ദശിവരെയുള്ള ദിനങ്ങളില്‍ നടക്കുന്ന ഗണേശവിഗ്രഹാരാ ധനയില്‍ നുറുക്കണക്കിന് ഭക്തരാന്ന് പങ്കെടുക്കുക. ഭജന നൈവേദ്യപൂജ, സമൂഹ ആരതി, പ്രസാദ വിതര ണം, കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷത്തോടനുബന്ധിച്ച് നടക്കും.
ക്ഷേത്രങ്ങളിലും വീടുകളിലും നടക്കുന്ന ഗണേശ പൂജകളെ ജനകീയാഘോഷമാക്കിയുള്ളതാണ് സാര്‍വ്വജനിക് ഗണേശോത്സവം. ചതുര്‍ദ്ദശിനാളില്‍ ഘോഷയാത്രയോടെ എതിരേറ്റ് ജലാശയങ്ങളില്‍ ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെ ആഘോഷം സമാപിക്കും.
മഹാരാഷ്ട്ര മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ പണ്ഡിതന്റോസ് ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന സാര്‍വ്വജനിക് ഗണേശോത്സവത്തിന് വിഗ്രഹ എതിരേല്‍പ്പ് ശോഭായാത്രയോടെ തുടക്കമായി. സെപ്റ്റംബര്‍ 5ന് ഘോഷയാത്രയോടെ വിഗ്രഹനിമജ്ജനം
നടക്കും.
സംസ്കൃതിഭവന്റ ആഭിമുഖ്യത്തില്‍ ചെറളായി ശ്രീ വെങ്കടേശ സേവാസമിതിയില്‍ നടക്കുന്ന ഗണേശോത്സവം സെപ്തംബര്‍ 5ന് ഘോഷയാത്രയോടെ സമാപിക്കും. ടിഡി ക്ഷേത്ര പാപനാശിനിയില്‍ വിഗ്രഹ നിമജ്ജനം നടക്കും. കൊച്ചി ഗണേശ് മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ ഗുജറാത്തി റോഡില്‍ തലാബ് മൈതാനിയില്‍ നടക്കുന്ന ഗണേശോത്സവത്തിന് 18 അടി ഉയരമുള്ള വിഗ്രഹപ്രതിഷ്ഠ നടത്തി. സെപറ്റംബര്‍ 3ന് ശോഭായാത്രയോടെ വിഗ്രഹം കടലില്‍ നിമജ്ജനം ചെയ്യും. അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സാര്‍വ്വജനിക് ഗണേശോത്സവം സെപ്റ്റംബര്‍ 3ന് കൊച്ചി കടലില്‍ വിഗ്രഹനിമജ്ജനത്തോടെ സമാപിക്കും.
കാലടി: വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കാലടിയില്‍ നടക്കുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് ഗണപതി വിഗ്രഹങ്ങള്‍ പെരിയാറില്‍ നിമജ്ജനം ചെയ്തു. കാലടി ടൗണ്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ ഗണപതി പൂജ നടത്തിയ വിഗ്രഹങ്ങളാണ് നിമജ്ജനം ചെയ്തത്.
മലയാറ്റൂര്‍, മുളംങ്കുഴി, മഞ്ഞപ്ര, വേങ്ങൂര്‍, തോട്ടകം, അയ്യമ്പുഴ, ചെങ്ങല്‍, ശ്രീമൂലനഗരം, ഒക്കല്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ചെറു ഘോഷയാത്രകള്‍ മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍ എത്തി. ക്ഷേത്രം മേല്‍ശാന്തി അനില്‍ നമ്പൂതിരി വിഗ്രഹങ്ങള്‍ പൂജിച്ചു. വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ. ആര്. കുമാര്‍ ക്ഷേത്രാങ്കണത്തില്‍ ഭദ്രദീപം തെളിയിച്ച് നിമജ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
കാലടി കീര്‍ത്തി സ്തംഭം, കാലടി ടൗണ്‍ ചുറ്റി ആശ്രമം റോഡ് വഴി ശ്രീരാമകൃഷ്ണ അദൈത ആശ്രമം, ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെത്തി. തുടര്‍ന്ന് മുതലകടവില് നദി പൂജ, വിഗ്രഹ പൂജ എന്നിവയ്ക്കു ശേഷം വിഗ്രഹങ്ങള്‍ പെരിയാറില്‍ നിമജ്ജനം ചെയ്തു. വി.എസ് സുബ്ബില് കുമാര്‍, പി.എം ജിജിത്ത്, മഹേഷ് ജി.നായര്‍, അജീഷ്.എം. നായര്‍, കിഷോര്‍, അജി.വി. നായര്‍ എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്കി.
കൊച്ചി: ഗണേശോത്സവ ട്രസ്റ്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി, നഗരത്തിലെ ഹൈന്ദവ സംഘടനകള്‍ എന്നിവ ചേര്‍ന്ന് നടത്തിയ ഗണേശോത്സവം വിഗ്രഹ നിമജ്ജന ഘോഷയാത്രയോടെ സമാപിച്ചു. പുതുവൈപ്പ് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലേക്കായിരുന്നു ഘോഷയാത്ര. കടലില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: