പാലക്കാട്:അനധികൃതമായി കൈവിട്ടുപോയിരിക്കുന്ന ആദിവാസി ഭൂമി പരിശോധന നടത്തി ആദിവാസി വിഭാഗങ്ങള്‍ക്ക് തിരിച്ചു കൊടുത്ത് പുനരധിവാസത്തിനുളള നടപടി സ്വീകരിക്കുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടര്‍ പി.സുരേഷ് ബാബു പറഞ്ഞു.
ആദിവാസി വിഭാഗക്കാരുടെ കൈവശമുളള സര്‍ക്കാര്‍ഭൂമി അവരില്‍ നിന്ന്കൈമോശം വന്നിരിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങള്‍ കുറയ്ക്കാനുംപ്രതിരോധിക്കാനുമുളള പഠനം നടത്തും.ആദിവാസി വിഭാഗങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും വകുപ്പിനോടും സഹകരിക്കേണ്ടതുണ്ട്.മണ്ണാര്‍ക്കാട് ഭാഗത്തെ റീസര്‍വെ നടപടികളുമായി ബന്ധപ്പെട്ട് താലൂക്ക്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് അദാലത്ത് പുരോഗമിച്ചു വരികയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കടുത്തവേനലിനേയും വരള്‍ച്ചയേയും നേരിടാന്് ശാസ്ത്രീയമായ നവീന കൃഷി രീതി ആവിഷേകരിക്കേണ്ടതുണ്ട്.ചെലവ് കുറഞ്ഞതും താരതമ്യേനനേരത്തെ വിളവെടുക്കാനും സാധിക്കുന്ന കൃഷി രീതിയാണ് വേണ്ടത്. നെല്‍കൃഷിയ്ക്ക് വെളളം കൂടുതല്‍ വേണം.തൊഴിലാളികളുടെ കുറവും കൃഷിചെലവ് വര്‍ധിച്ചതും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാണ്. ലാഭം മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതിനാല്‍ മേഖലയിലേക്ക് പുതുതലമുറയും കടന്നുവരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: