പാലക്കാട്:യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇന്‍ചാര്‍ജിനെ ഉപരോധിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് പുറപ്പെടുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാരന് പ്രൈവറ്റ് ബസ് ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ഡിപ്പോയ്ലേക്ക് ജില്ലാ യുവമോര്‍ച്ച കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും ഉപരോധവും നടത്തിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് യുവമോര്‍ച്ചയുടെ പരാതി സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ടതായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും, അന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പരിപാടിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി കെ.മണികണ്ഠന്, ജില്ലാ സെക്രട്ടറി ബിദീന്, ജില്ലാ സമിതി അംഗം സ്റ്റൈല്സണ്, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കടുത്തുരുത്തി, ബിജെപി ടൗണ്‍ സെക്രട്ടറി ശരവണന് തിരുനെല്ലായി, നെന്മാറ മണ്ഡലം പ്രസിഡന്റ് പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: