ഒറ്റപ്പാലം:കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ പാര്ക്ക്സ്ഥാപിക്കുന്ന ഒറ്റപ്പാലം കിന്ഫ്രാര്ക്കില് സംസ്ഥാനത്തെഏറ്റവും വലിയ ജലസംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
രണ്ട് ഏക്കറിലധികം സ്ഥലം ഉപയോഗിച്ചാണ് കേരളത്തിലെ കിന്‍ഫ്ര പാര്‍ക്കുകളില്‍ വെച്ചേറ്റവും വലിയ സംഭരണ സംവിധാനം ഇവിടെഒരുക്കിയിരിക്കുന്നത്. മൂന്ന് ജലസംഭരണികളാണു പാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ടെണ്ണം ഇരുപത് ലക്ഷവും ഒരെണ്ണം പത്ത് ലക്ഷവും ലിറ്റര്‍ വെള്ളം സംഭരിച്ചു നിര്‍ത്താന്‍ ശേഷിയുള്ള സംഭരണികളാണിത്.
പാര്‍ക്കിലേക്കു വേണ്ടുന്ന മുഴുവന്‍ ജലവും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണു സംഭരണ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
45ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ചിരിക്കുന്ന സംഭരണികളിലൊന്ന് ഡാംമാതൃകയിലാണു. ജല ശുദ്ധീകരണത്തിനുള്ള സംസ്ക്കരണ പ്ലാന്റുകളും അനുബന്ധമായുണ്ട്.പാര്‍ക്കിനുളളിലെ മുഴുവന്‍ സ്ഥലങ്ങളില്‍ നിന്നുമുള്ള മഴവെള്ളംസംഭരണികളില് എത്തിചേരുന്നവിധത്തിലാണു സംവിധാനം ചെയ്തിട്ടുള്ളത്.അഴുക്ക് ചാലുകളില്‍നിന്നുള്ള വെള്ളവും സംഭരണികളിലെത്തിക്കുന്ന വിധത്തിലാണു ചാലുകളുടെ നിര്‍മ്മാണം.
പാര്‍ക്കിന്റെ മൂന്ന് ഭാഗങ്ങളിലായാണു സംഭരണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.വീഴുന്ന മഴവെള്ളം പ്രത്യേകം തയ്യാറാക്കിയ ട്രഞ്ചുകള്‍ വഴി സംഭരണബണ്ടുകളിലെത്തിച്ചേരും.ഇതില്‍ നിന്നും വെള്ളം മണ്ണില്‍ കൂടി ചോര്‍ന്ന് പോകാതിരിക്കാന്‍ എച്ച്ഡിപിഇ എന്ന പ്രത്യേകതരം ഷീറ്റുകള്‍ ബണ്ടിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത്ഉറപ്പിച്ചിട്ടുണ്ട്.
സംഭരണിക്കുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന കിണറില്‍ എത്തി ചേരുന്ന െവള്ളം പമ്പ് ചെയ്ത് ശുദ്ധീകരണശാലക്കുള്ളില്എത്തിക്കും. ജലസംസ്ക്കരണപ്ലാന്റിനുള്ളില് ശുദ്ധീകരിക്കുന്ന ജലം കുടിവെള്ളമായി വാട്ടര്‍ ടാങ്കിലെത്തും. ഈ ടാങ്കില്‍ നിന്നും പാര്‍ക്കിനുളളിലെ നിത്യ ആവശ്യങ്ങള്ക്കായിഉപയോഗിക്കാന് കഴിയും.അഞ്ച് ലക്ഷം ലിറ്റര്വെള്ളം ശേഖരിക്കാവുന്ന ടാങ്കാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: