പാലക്കാട്:ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു തുടങ്ങാന്‍ നാളുകള്‍ ശേഷിക്കേ നെല്ലിന്റെ സംഭരണവില ഉയര്‍ത്തണമെന്ന് ദേശീയ കര്‍ഷകസമാജം ആവശ്യപ്പെട്ടു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് നെല്‍കൃഷി ചെയ്ത കര്‍ഷകരെ ഈ രംഗത്ത് നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.നെല്ലിന്റെ സംഭരണവില ഉയര്ത്തണമെന്നകര്ഷകരുടെ ആവശ്യം കേരളസര്‍ക്കാര്‍ ചെവികൊണ്ടിട്ടില്ല. ഓരോ സീസണ് കഴിയുന്തോറുംനെല്കൃഷിയുടെ വിസ്തൃതി കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നെല്‍കൃഷി നഷ്ടമായതോടെ പലകര്‍ഷകരും നെല്‍കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി.
നെല്ലിന്റെസംഭരണവില വര്‍ധിപ്പിച്ചുള്ള പ്രഖ്യാപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഏറെ ത്യാഗം സഹിച്ച് നെല്ലുണ്ടാക്കിയ കര്‍ഷകര്‍ക്ക് കയറ്റുകൂലി ഒരു പേടിസ്വപ്നമാണ്.
സംഭരണം ആരംഭിക്കുന്നതിനു മുമ്പായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ദേശീയകര്‍ഷകസമാജം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആലത്തൂരിലെ മോഡേണ്‍ റൈസ്മില്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് കെ.എ. പ്രഭാകരന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, സി.എസ്.ഭഗവല്‍ദാസ്,പി.സി.ശിവനാരായണന്‍, എസ്.സുഗതന്, എം.ജി.അജിത്കുമാര്‍, എല്‍.ഗംഗാധരന്, ദേവന് ചെറാപ്പൊറ്റ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: