കണിയാമ്പറ്റ : കണിയാമ്പറ്റ കൃഷിഭവന്റെയും കൃഷിഭവന്റെ നേതൃത്വത്തിലുള്ള കര്‍മ്മസേനയുടെയും ആഭിമുഖ്യത്തില്‍ കോളിപ്പറ്റ പാടശേഖരം വയലിലെ തരിശുഭൂമി പാകപ്പെടുത്തി നെല്‍കൃഷി ആരംഭിച്ചു. മൊത്തം 7.5 ഏക്കറിലാണ് നെല്‍കൃഷി എടുക്കുന്നത്. ഉമ, ആതിര എന്നീ വിത്തിനങ്ങളാണ് കൃഷിചെയ്യുന്നത്. കണിയാമ്പറ്റ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.എം. ഫൈസല്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഡയറക്ടര്‍ ആത്മ വയനാട് ഡോ. ആശ ചടങ്ങില്‍ ഞാറുനടീല്‍ യന്ത്രം പ്രവര്‍ത്തിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കണിയാമ്പറ്റ കൃഷി ഓഫീസര്‍ സുനില്‍കുമാര്‍, കൃഷി അസിസ്റ്റന്റ് അനൂപ്, വാര്‍ഡ് മെമ്പര്‍ അബ്ബാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. സണ്ണി, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: