കൊടുവായൂര്‍:രണ്ട് കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയില്‍. വെമ്പല്ലൂര്‍ സ്വദേശി കുന്നയ്ക്കല്കാട് വീട്ടില്‍ രാജേഷ് (38) പിടിയിലായത്.
കൊടുവായൂര്‍ പിട്ടു പീടികയില്‍ ഇന്നലെ രാവിലെ പുതുനഗരം എസ്ഐ കെ.രാജന് സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കത്തുവാന് ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി പ്രതി പിടിയില്‍ ആകുന്നത്. ബിഗ് ഷോപ്പറില്‍ കടത്തിയ കഞ്ചാവും മോട്ടോര്‍ ബൈക്കും കസ്റ്റടിയിലെടുത്തു. കോയമ്പത്തൂരില്‍ നിന്നും വാങ്ങിയ കഞ്ചാവ് കൊടുവായൂരിലും സമീപ പ്രദേശത്തും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വില്പന നടത്താനാണെന്ന് പ്രതി പോലീസിന് മൊഴി നല്കി.
കൊടുവായൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ കഞ്ചാവിന്റെ ഉപയോഗ ശീലം ഉണ്ടാക്കി സ്ഥിരം ഉപയോഗിക്കുന്നവരായി മാറ്റാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയിരുന്നത്. ഇയാളുടെ പക്കല്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വാങ്ങുന്നുണ്ടെന്നും പറയുന്നു. വിദ്യാ ര്‍ത്ഥികളെ കൂടാതെ ഹോട്ടലുകളിലും മറ്റിതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന ജോലിക്കാര്‍ക്കും കെട്ടിടം പണിക്ക് പോകുന്നവര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് വിലയ്ക്ക് നല്‍കിയിരുന്നത്. നിരവധി ആള്‍ക്കാരാണ് ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവ് വാങ്ങിക്കൊണ്ടിരുന്നത്.
ഇതിന് മുമ്പും പാലക്കാട് വെച്ച് 10 കിലോ കഞ്ചാവ് കടത്തിയതിലും, കൊടുങ്ങല്ലൂരില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കടത്തിയതിലും പുതുനഗരം സ്റ്റേഷന് പരിധിയില്‍ കരിപ്പോട് സമീപം നടന്ന വെട്ടു കേസിലും 307 ഉള്‍പ്പെടെ കേസെടുത്തിടുള്ള പ്രതി കൂടിയാണ് രാജേഷ്. ചിറ്റൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജറാക്കിയ ശേഷം പ്രതിയെ റിമാന്റ് ചെയ്തു.
ഓണത്തിനോട് അനുബന്ധിച്ച് പുതുനഗരം പോലീസും പാലക്കാട് ക്രൈം സ്ക്വാഡും നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പുതുനഗരം എസ് ഐ, കെ.രാജന് എഎസ്ഐ ജലീല്‍, എസ് സി പി ഒ സുനില്‍ കുമാര്‍, സി പി ഒ മാരായ ര ജീത് കബീര്‍ സാജിത് രമേഷ് ദീപക് എന്നിവരുടെ നേത്രുത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: