മാനന്തവാടി:സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനും വയനാട് സഹോദയയും ചേർന്ന് മാനന്തവാടി അമൃതവിദ്യാലയത്തിൽ സംഘടിപ്പിച്ച സിബിഎസ്ഇ വയനാട് ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സാമൂഹിക,ശാസ്ത്ര,ഗണിത,പ്രവൃത്തി പരിചയ മേളയിൽ ജില്ലയിലെ മുഴുവൻ സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നുമായി എഴുനൂറോളം പ്രതിഭകളാണ് തങ്ങളുടെ മികവുതെളിയിക്കാനെത്തിയത്.
ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം മാനന്തവാടി അമൃതാനന്ദമയി മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു.വയനാട് സഹോദയ സെക്രട്ടറി ഫാദർ സന്തോഷ്(പ്രിൻസിപ്പാൾ, ഹോളിഫെയ്സ്) അധ്യക്ഷതവഹിച്ചു .മാനന്തവാടി അമൃതവിദ്യാലയം പ്രിൻസിപ്പാൾ ശാലിനി, ഹിൽബ്ലൂംസ് പ്രിൻസിപ്പാൾ സീറ്റാജോസ് എന്നിവർ പ്രസംഗിച്ചു . കാറ്റഗറി ഒന്ന്,നാല് വിഭാഗങ്ങളിൽ ഗ്രീൻഹിൽസ് ബത്തേരിയും അഞ്ച്,മൂന്ന് വിഭാഗങ്ങളിൽ അമൃതവിദ്യാലയം മാനന്തവാടിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: