പാലക്കാട്:ജില്ലയുടെ സമഗ്രവികസനത്തിന് തുടക്കം കുറിച്ച് ജന്മഭൂമി സംഘടിപ്പിച്ച സെമിനാറില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു.
പൊതുമേഖല, സ്വകാര്യമേഖല ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, വ്യാപാരികള്‍, വ്യവസായികള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ സെമിനാറിലെത്തി.
ജില്ലയ്ക്ക് വികസനം എങ്ങനെയായിരിക്കണം എന്നതിനുള്ള ഒരു ലഘുചിത്രം സെമിനാറില്‍ നല്കി. കൃഷി, വ്യവസായം, വാണിജ്യം, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മുന്നോട്ടുകുതിക്കുന്നതിനുള്ള രൂപരേഖയാണ് അവതരിപ്പിച്ചത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അവയ്ക്ക് വിശദ രൂപം നല്‍കും.
സെമിനാറിനോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച പാലക്കാടന്‍ പെരുമ പുസ്തക പ്രകാശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: