പാലക്കാട്:നഗരത്തിലെ കേനോത്ത് പറമ്പില്‍ മൂലക്കുരു, അര്‍ശസ്, ഭഗന്ദരം എന്നീ അസുഖങ്ങള്‍ക്ക് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടറും, സഹായിയും പിടിയില്‍.
പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇവര്‍ക്ക് രോഗികളെ ചികിത്സിക്കുന്നതിനോ, മരുന്ന് നല്‍കുന്നതിനോ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റേയോ, ട്രാവന്‍കൂര്‍ മെഡിക്കല്‍ ബോര്‍ഡിന്റേയോ യാതൊരു വിധ രജിസ്ട്രേഷനോ രേഖകളോ ഇല്ല.
വളരെ നാളുകളായി ഇവര്‍ നഗരത്തില്‍ ചികിത്സ നടത്തി വരികയായിരുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയായിരുന്നു ഇവര്‍ ചികിത്സ നടത്തിയിരുന്നത്. ഇവരിരുടെ പരിശോധനയില്‍ സംശയം തോന്നിയവരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഇവരി# നടത്തിയിരുന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു. പോലീസ് പിടിയിലായ ഇന്നലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ടൗണ്‍ സൗത്ത് സിഐ ആര്.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ടൗണ്‍ സൗത്ത് എസ്ഐ കെ:കൃഷ്ണന്,ക്രൈം സ്ക്വാഡ് അംഗം സാജിദ്, സിപിഒമാരായ പ്രദീഷ്, ഷനോസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: