പുതുനഗരം:ചില്ലറ വില്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി ഒരാളെ പുതുനഗരം പോലിസ് അറസ്റ്റു ചെയ്തു. വെമ്പല്ലൂര്‍, കൊന്നക്കല്‍ വീട്ടില്‍ രാജേഷ് (37) നെയാണ് കുഴല്‍മന്ദം സിഐ സിദ്ദീഖും ജില്ലാ ക്രൈം സക്വാഡും പിടികൂടിയത്.
പുതുനഗരം,കൊടുവായൂര്‍,ആലത്തൂര്‍ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ചില്ലറവില്പന നടത്തിവരികയായിരുന്നു.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊടുവായൂര്‍ പിട്ടുപ്പീടികയില് ബൈക്കില്‍ വരികയായിരുന്ന രാജേഷിനെ പിടികൂടിയത്.
ബാഗില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
രാജേഷിന് മുന്‍പ് പാലക്കാട് സൗത്ത്,ചാവക്കാട് എന്നിവിടങ്ങളില്‍ കഞ്ചാവ് കേസ്സും, പുതുനഗരം പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിനും കേസ്സുകള്‍ നിലവിലുണ്ട്.
തമിഴ്നാട്ടിലെ പൊള്ളാച്ചി,തിരുപ്പൂര്‍,പഴനി എന്നിവിടങ്ങളില്‍ നിന്നുമാണ് കഞ്ചാവ് മൊത്തമായി കൊണ്ട് വരുന്നത്. 10,000 രൂപക്ക് വാങ്ങിച്ച് 30,000 രൂപക്കാണ്ചില്ലറ വില്പന നടത്തുന്നത്.ചെറിയ പാക്കറ്റുകളാക്കി ഒരു പാക്കറ്റിന് 200 മുതല്‍ 300 രൂപ വരെയാണ് ഈടാക്കുന്നത്.
കുഴല്‍മന്ദം സിഐ സിദ്ദീഖ്,പുതുനഗരം എസ്ഐ രാജന്,ക്രൈംസക്വാഡ് അംഗങ്ങളായ എഎസ്ഐ എസ്. ജലീല്‍, സുനില്‍കുമാര്‍, നസീറലി,സി.എസ്.സാജിദ്, കെ.അഹമ്മദ്കബീര്‍,ആര്.രാജീദ്, സുബാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: