മലപ്പുറം: കേരള എന്‍ജിഒ സംഘ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് സി. മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ബാബുരാജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. കൈലാസ്നാഥന്‍, പി. വിജയകുമാര്‍, രവീന്ദ്രനാഥന്‍ കരുവാരക്കുണ്ട്, കെ.പി. ഗോവിന്ദന്‍കുട്ടി, ശ്യാം മനോഹര്‍ എന്നിവര്‍ സംസാരിച്ചു.
പരിധികളില്ലാതെ പന്ത്രണ്ടര ശതമാനം ബോണസ് അനുവദിക്കുക, പങ്കാളിത്ത പെന്ഷന് വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പ് പാലിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: