കോട്ടയം: കേരളത്തിലെ മുന്‍നിര എന്‍.ബി.എഫ്.സി യായ കൊശമറ്റം ഫിനാന്‍സിന് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇരുപത്തിയഞ്ച് കോടി രൂപയുടെ സാമ്പത്തിക ലാഭം. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധനവാണിത്. 2017-18 വര്‍ഷത്തില്‍ ഇത് അന്‍പത് ശതമാനമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്്ടര്‍ മാത്യു കെ. ചെറിയാന് അറിയിച്ചു.
2016-17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് വിശകലനത്തിനും 2017-18 വര്‍ഷം ഒന്നാം പാദത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനത്തിനുമായുള്ള അഖിലേന്ത്യാതല റീജിയണല്‍, സോണല്‍ മാനേജര്‍മാരുടെ യോഗത്തില്‍ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ പോലെ 8.33 ശതമാനം ബോണസ് നല്കാന് തീരുമാനമെടുത്തതായും മാത്യു കെ. ചെറിയാന് പറഞ്ഞു.
മൈക്രോ ഫിനാന്‍സ് രംഗത്ത് സജീവമായിരിക്കുന്ന കൊശമറ്റം ഗ്രൂപ്പ് ഇപ്പോഴുള്ള മേഖലകള്‍ക്ക് പുറമെ ഇതര സംസ്ഥാനങ്ങളിലേയ്ക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: