മാനന്തവാടി: ജില്ലയുടെ ആരോഗ്യ പുരോഗതി ലക്ഷ്യം വച്ച് തുടങ്ങിയ എടവക നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രി അവഗണനയില്‍. 1994 ല്‍ പട്ടികജാതി-വര്‍ഗ വികസനവകുപ്പിനു കീഴില്‍ സംസ്ഥാനത്ത് രണ്ടാമതായി തുടങ്ങിയ ആശുപത്രി കൂടിയാണിത്. ഭ രണം മാറുന്നതിനനുസരിച്ച് പ്രതിപക്ഷ കക്ഷികള്‍ ആശുപത്രി വികസനം വേണമെന്നു പറഞ്ഞ് സമരം നടത്തുന്നതല്ലാതെ ആരുവന്നാലും ഈ ആതുരാലയത്തിന് ഇല്ലായ്മയുടെ കഥകള്‍ മാത്രം. ജില്ലയിലെ ഏക ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് കൂടിയായ നല്ലൂര് നാട് ആശുപത്രിയാണ് ഇപ്പോഴും അവഗണയുടെ പടുകുഴി താണ്ടുന്നത് ബസ്സ് സര്‍വ്വീസ് നിലച്ചതും രോഗികള്‍ക്ക് ഇരട്ടി ദുരിതവുമായി
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആശുപത്രി ആരോഗ്യ വകുപ്പ് ഏറ്റെടുത്തത്. ട്രൈബല്‍ ഹെല്‍ത്ത് പ്രൊജക്ടിന്റെ ഭാഗമായി 2002 ല്‍ ഇവിടെ കിടത്തി ചികിത്സ തുടങ്ങിയെങ്കിലും പിന്നീട് അത് നിലച്ചു. അര്‍ബുദരോഗികളാണ് ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. മറ്റു രോഗങ്ങള്‍ക്കും ഇവിടെ ചികിത്സ നല്‍കുന്നുണ്ട്. മറ്റു രോഗങ്ങള്‍ക്കും ജില്ലാ ആശുപത്രിയും മറ്റു ആരോഗ്യകേന്ദ്രങ്ങളും ആശ്വാസമാവുന്നുണ്ടെങ്കിലും അര്‍ബുദരോഗികള്‍ക്ക് ഇവിടെ നിന്നുമാത്രമാണ് മോശമല്ലാത്ത ചികിത്സ ലഭിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. അര്‍ബുദ രോഗ ചികിത്സയുടെ ഭാഗമായുള്ള കീമോ തെറാപ്പി മാത്രമാണ് ഇപ്പോള്‍ ഇവിടെ ചെയ്യുന്നത്. ശസ്ത്രക്രിയ, റേഡിയേഷന് ഉള്‍പ്പെടെയുള്ള ചികിത്സയ്ക്ക് മറ്റു ആശുപത്രികളാണ് ആശ്രയം. ദിനംപ്രതി പത്തുപേരെങ്കിലും കീമോതെറാപ്പി ചികിത്സയ്ക്കായി നല്ലൂര്‍നാട് ആശുപത്രിയിലെത്തുന്നുണ്ട്.
സൗകര്യമില്ലായ്മയ്ക്കിടയിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കാര്യക്ഷമമായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് രോഗികള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നത്. സ്ഥലപരിമിതി തടസ്സമല്ലെന്നതു കൊണ്ടുതന്നെ അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കായി കൊബാള്‍ട്ട് തെറാപ്പി യൂണിറ്റിനുള്പ്പെടെയുള്ള കെട്ടിടങ്ങള്‍ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രി പരിസരത്ത് നിര്‍മ്മിച്ചിട്ടുണ്ട്. മെഷിനറികളും സ്ഥാപിച്ചു. എന്നാല്‍ ആധുനിക ചികിത്സാ രീതികള്‍ ആശുപത്രിക്ക് ഇപ്പോഴും അന്യമാണ്. അധികൃതരുടെ അനാസ്ഥയാണ് ഈ ഗതിക്ക് കാരണമെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: