ബെംഗളൂരു: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ ഇന്ത്യയിലേക്ക് 1000ഓളം പേരെ പുതിയതായി നിയമിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള സോഫ്ട്വെയര് പ്രൊഫഷണലുകളെയാണ് ആമസോണ്‍ തേടുന്നത്. രാജ്യത്തെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.
നിലവില്‍ 50,000 ഓളം പേരാണ് ആമസോണ്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. യുഎസിനുശേഷം ആമസോണിന് ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ളത് ഇന്ത്യയിലാണ്. അമസോണ്‍ യുഎസില്‍ 3,41,000 ജീവനക്കാരുണ്ട്.
ഗവേഷണം, ഡാറ്റ അനാലിസിസ്, അന്‍ഡ്രോയിഡ് ഡവലപ്പേഴ്സ് തുടങ്ങിയ തസ്തികകളിലേക്കാണ് പുതിയ നിയമനം നടത്തുന്നതെന്ന് ആമസോണ്‍ ഇന്ത്യ സോഫ്ട്വെയര് ഡവലപ്മെന്റ് ഡയറക്ടര്‍ ദലേ വാസ് അറിയിച്ചു. ഇതില്‍ 557 പേരെ ബെംഗളൂരുവിലേക്കും, 403 ഹൈദരാബാദ്, 149 ചെന്നൈ എന്നിങ്ങനെയാണ് നിയമനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: