തൃശൂര്‍: കല്യാണ്‍ സില്‍ക്സിന്റെ രണ്ടാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തൃശൂരില്‍ നോര്‍ത്ത് ബസ്റ്റാന്റിന് സമീപം അണിഞ്ഞൊരുങ്ങുന്നു. ഉദ്ഘാടനം നാളെ രാവിലെ 10.30ന് നടക്കും. മന്ത്രി എ.സി മൊയ്തീന് ഹൈപ്പര്‍മാര്‍ക്കറ്റിന്റെയും മന്ത്രി വി.എസ് സുനില്‍കുമാര്‍ ഫ്രൂട്ട്സ്ആന്റ്വെജിറ്റബിള് സെക്ഷന്റെയും മന്ത്രി സി. രവീന്ദ്രനാഥ് ഫാഷന്‍ വിഭാഗത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും.
മേയര്‍ അജിതാ ജയരാജന്, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദന്, കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ എം.എസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. കല്യാണ്‍ ജുവലറി ഗ്രൂപ്പ് ചെയര്മാന് ടി.എസ് കല്യാണരാമന് ആദ്യവില്‍പ്പന നടത്തും.
തൃശൂരിന് തൃപ്തിയേകുന്ന ഒരുഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്നതാണ് ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ തങ്ങളുടെ ലക്ഷ്യമെന്ന് ചെയര്‍മാനും എംഡിയുമായ ടി. എസ്. പട്ടാഭിരാമന് പറഞ്ഞു.
അന്താരാഷ്ട്ര നിലവാരമുള്ള ബ്രാന്റുകളുടെ അതിവിപുലമായ കളക്ഷന്‍, എല്ലാ ഉത്പ്പന്നങ്ങള്‍ക്കും എം.ആര്.പിയേക്കാള്‍ കുറഞ്ഞവില, 365 ദിവസവും ലഭ്യമാകുന്ന ഡിസ്കൗണ്ടുകളും ഓഫറുകളും എന്നിവ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സവിശേഷതകളില്‍ ചിലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: