പനമരം: യുവമോര്‍ച്ച മാനന്തവാടി മണ്ഡലം സെക്രട്ടറി ഉല്ലാസിന്റെ വീടിനുനേരെ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം. അക്രമണത്തില്‍ വിടിന്റെ ജനല്‍ചില്ലുകള്‍ തകരുകയും വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കിനും ഓട്ടോറിക്ഷക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അക്രമണത്തില്‍ നെഞ്ചിന് പരിക്കേറ്റ ഉല്ലാസിന്റ പിതാവ് ശിവന് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെ പനമരം ചുണ്ടക്കുന്നിലാണ് ഡിവൈഎഫ്ഐ ഗുണ്ടകള്‍ അഴിഞ്ഞാടിയത്. കഴിഞ്ഞ ദിവസം നടന്ന സംഘപരിവാര്‍ ഹര്‍ത്താലിനിടെ പ്രകോപനം സൃഷ്ടിക്കാന്‍ പനമരത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ബിജെപി പ്രവര്‍ത്തക ര്‍ ആത്മസംയനം പാലിച്ചതിനാല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇതിനു തുടര്‍ച്ചയായി ചുണ്ടക്കുന്നില്‍ ബിജെപിയുടെ ചുമരെഴുത്തുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചുകൊണ്ട് സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചെങ്കിലും സംഘപരിവാര്‍ നേതാക്കള്‍ ഇടപെട് എസ്ഐ മുഖാന്തിരം പ്രശ്നം പരിഹരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടു കൂടി സംഘടിച്ചെത്തിയ നൂറോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ചാ മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.ഉല്ലാസിന്റെ വീട്ടിലെത്തി വധഭീഷണി നടത്തി. ഉല്ലാസിനെ കിട്ടാത്ത ദേഷ്യത്തില്‍ വീട് എറിഞ്ഞുതകര്‍ക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും കേടുവരുത്തുകയും ചെയ്തു. ആക്രമണത്തില്‍ ഉല്ലാസിന്റെ പിതാവിന് പരിക്കേറ്റു. നെഞ്ചിനുപരിക്കേറ്റ അദ്ദേഹത്തെ മാനന്തവാടി ഗവണ്മെന്റാശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷിഹാബ്, നൗഷല്‍, മഞ്ചേരി കബീര്‍, ഷമീര്‍, ലിജോ ദിലീപ്, സനല്‍, ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ് കെ.പി.ഷിജു, അനൂപ് കരിമ്പുന്മല്, റഫീക്ക്, സുരാ എന്ന അപ്പുക്കുട്ടന്, പ്രജീഷ് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് വധശ്രമമുണ്ടായത്.
പനമരത്ത് വ്യാപകമായി എസ്ഡിപിഐ, പിഡിപി, ലീഗ് എന്നിവയില്‍ നിന്ന് രാജിവച്ച് ഇടതുപക്ഷത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. സംഘപരിവാറുകാരെ ആക്രമിക്കാന്‍ പറ്റിയ താവളം എന്ന നിലക്കാണ് ഇവര്‍ ഇടതുപക്ഷത്തെ കാണുന്നത്. ബിജെപിയെ കേരളത്തിലെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നതില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരാകുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാണ്. ഇതില്‍ വെപ്രാളപെട്ടാണ് കേരളത്തിലങ്ങോളം പിണറായി വിജയന്റെ തണലില്‍ സിപിഎം അക്രമണം നടത്തുന്നതെന്ന് ബിജെ പി നേതാക്കള്‍ പറഞ്ഞു. പൊതുവേ സമാധാന പ്രിയ്യരായ വയനാട്ടില്‍ അക്രമണം നടത്തുന്നതില്‍ ജനങ്ങള്‍ ഭയപ്പാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: