നെതര്‍ലന്‍ഡ്: ഹോളണ്ട് വനിതകള്‍ക്ക് യുറോ കപ്പ് ഫുട്ബോള്‍ കിരീടം. ഫൈനലില്‍ ഡെന്മാര്ക്കിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് അവര്‍ ചാമ്പ്യന്മാരായത്.
ഇതാദ്യമായാണ് ഹോളണ്ട് ഇീ കിരീടം നേടുന്നത്.
ടൂര്‍ണമെന്റിലുടനീളം തകര്‍ത്തുകളിച്ച ഡെന്മാര്ക്കിനെ ഫൈനലിലെ തോല്‍വി നിരാശപ്പെടുത്തി.ക്വാര്‍ട്ടറില്‍ നിലവിലുളള ചാമ്പ്യന്മാരായ ജര്‍മനിയെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചാണ് ഡെന്മാര്ക്ക് ഫൈനല്‍ വരെയെത്തിയത്.
കഴിഞ്ഞ അഞ്ചുതവണയും സെമിയില്‍ തോറ്റ അവര്‍ ഇത്തവണ ഇതാദ്യമായാണ് ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: