കൊച്ചി: ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡേററാ ഉപയോഗവും നല്കുന്ന ബിഎസ്എന്‍എല്ലിന്റെ ഓണം പ്ലാന്‍ നിലവില്‍ വന്നു. പുതിയ പ്ലാനിന്റെ എറണാകുളം ബിസിനസ് ഏരിയയിലെ വിതരണോദ്ഘാടനം ചലച്ചിത്രനടന്‍ ക്യാപ്ററന് രാജുവിന് ആദ്യ സിം നല്കി ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന് നിര്‍വ്വഹിച്ചു.
44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണ് കാലാവധി. 20 രൂപയുടെ സംസാര സമയം ലഭിക്കും. ആദ്യത്തെ 30 ദിവസം ബിഎസ്എന്‍എല്‍ കോളുകള്‍ക്ക് മിനിട്ടിന് 5 പൈസയും മറ്റ് കോളുകള്‍ക്ക് ഇന്‍ഡ്യയിലെവിടേക്കും മിനിട്ടിന് 10 പൈസയുമാണ് കോള്‍ നിരക്കുകള്‍. ഈ കാലയളവില്‍ 500 എംബി ഡേററയൂം സൗജന്യമായി ലഭിക്കും.
തുടര്‍ന്ന് എല്ലാ കോളുകള്‍ക്കും സെക്കന്റിന് ഒരു പൈസ നിരക്കാണ്. ഫ്രണ്ട്സ് ആന്‍ഡ് ഫാമിലി സ്കീമില്‍ 4 നമ്പറുകളിലേക്ക് കുറഞ്ഞ നിരക്കില്‍ വിളിക്കാനാകും. ബിഎസ്എന്‍എല്‍ കോളുകള്‍ക്ക് മിനിട്ടിന് 10 പൈസയും മററ് നെററ്വര്‍ക്കുകളിലേക്ക് മിനിട്ടിന് 20 പൈസയുമാണ്നിരക്കുകള്. 110,200,500,1000 രൂപയുടെ റിചാര്‍ജിന് പൂര്‍ണ സംസാര സമയം ലഭിക്കുമെന്നത് ഈ പ്ലാനിന്റെ സവിശേഷതയാണ്. നിലവിലുള്ള വരിക്കാര്‍ക്കും മററു സേവനദാതാക്കളില്‍ നിന്നും പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: