ന്യൂദല്‍ഹി: കേരളത്തിലെ അക്രമങ്ങളില്‍ മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിനെ കയ്യൊഴിഞ്ഞ് സിപിഎം കേന്ദ്ര നേതൃത്വം. മുഖം മിനുക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ദേശീയ മാധ്യമങ്ങളില്‍ പിണറായിയുടെ പത്രപ്പരസ്യം. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മുന്‍നിര ഇംഗ്ലീഷ് ദിനപത്രങ്ങളിലാണ് ഇന്ന് കേരള സര്‍ക്കാരിന്റെ ഫുള്‍ പേജ് പരസ്യമുള്ളത്.
ഭരണകക്ഷിയുടെ നേതൃത്വത്തില്‍ തന്നെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കേരളം ഏറ്റവും സമാധാനമുള്ള സംസ്ഥാനമായാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ക്രമസമാധാന പാലനമാണ് കേരളത്തിലുള്ളതെന്നും പരസ്യം അവകാശപ്പെടുന്നു. സവര്‍ണ ബിബംങ്ങളെന്ന് ഇടതുപക്ഷം പലതവണ അധിക്ഷേപിച്ചിട്ടുള്ള കഥകളി, നിലവിളക്ക്, അത്തപ്പൂക്കളം തുടങ്ങിയവയൊക്കെയാണ് കേരളത്തിന്റെ പ്രതീകമായി പരസ്യത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്.
കേരളത്തിലെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ദേശീയതലത്തില്‍ ബിജെപി നടത്തിയ ശക്തമായ പ്രചാരണം സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം കേരളത്തിലെത്തി ഗ്രൗണ്ട് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ദേശീയതലത്തിലെ പ്രചാരണങ്ങളില്‍ കഴിഞ്ഞ ദിവസം പിണറായി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലും സിപിഎം കേന്ദ്ര നേതൃത്വം ഇടപെടാത്തത് പിണറായിയെും പാര്‍ട്ടിയെയും വെട്ടിലാക്കി.
യച്ചൂരിയുടെ രാജ്യസഭാ സീറ്റ് കേരള ഘടകത്തെ മുന്‍നിര്‍ത്തി കാരാട്ട് പക്ഷം അടുത്തിടെ വെട്ടിയിരുന്നു. കാരാട്ട്-യച്ചൂരി പോരില്‍ കാരാട്ട് പക്ഷത്തോടൊപ്പമാണ് പിണറായി. കേരളത്തിലെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ഒരു പത്രസമ്മേളനം നടത്താന്‍ പോലും ജനറല്‍ സെക്രട്ടറിയായ യച്ചൂരി തയ്യാറായിട്ടില്ല. ദേശീയതലത്തില്‍ അറിയപ്പെടുന്ന ഇടത് ബുദ്ധിജീവികളും വിഷയത്തില്‍ നിശബ്ദരാണ്. പരസ്യത്തില്‍ ഇവരെ പിണറായിയും തഴഞ്ഞു. പകരം ആത്മീയ നേതാവ് ശ്രീ എം, ജസ്റ്റിസ് കെ.ടി. തോമസ്, കമല്ഹാസന് എന്നിവരാണ് പരസ്യത്തില്‍ സ്ഥാനം പിടിച്ചതെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: