രാമപുരം: കോരിച്ചൊരിയുന്ന മഴയിലും അണമുറിയാത്ത തീര്‍ത്ഥാടക പ്രവാഹത്തില്‍ ഇന്നലെ രാമപുരം നിശ്ചലമായി. വെളുപ്പിന് രണ്ടുമണി മുതല്‍ രാമപുരത്തേയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമുള്ള തീര്‍ത്ഥാടക വാഹനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ തലേദിവസം തന്നെ രാമപുരത്ത് എത്തി തമ്പടിച്ചിരുന്നു. വെളുപ്പിന് നാലുമണിയ്ക്ക് നിര്‍മ്മാല്യ ദര്‍ശനത്തിന് നടതുറന്നപ്പോള്‍ തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭക്തജനങ്ങളുടെ ക്യൂ മെയിന്‍ റോഡുവരെ ഉണ്ടായിരുന്നു. തുടര്‍ന്ന് അങ്ങോട്ട് തീര്‍ത്ഥാടകരുടെ ഒഴുക്കായിരുന്നു. മണിക്കൂറുകളോളം ടൗണില്‍ ഗതാഗത കുരുക്കായിരുന്നു. എട്ടുമണിയോടെ തീര്‍ത്ഥാടകരുടെ ക്യൂ ഉഴവൂര്‍ റോഡില്‍ രണ്ട് കിലോമീറ്റര്‍ വരെ നീണ്ടു, നൂറുകണക്കിന് വാഹ്നങ്ങള്‍ ഒരേസമയം എത്തിയതിനാല്‍ വാഹ്ന പാര്‍ക്കിങ്ങിനും ദൂരെ സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവന്നു. തിരക്കുമൂലം ക്ഷേത്രത്തിന് രണ്ടുകിലോമീറ്റര്‍ ദീൂരത്തില് ഭക്തജനങ്ങളെ ഇറക്കിയതിനാല്‍ ഇത്രയും ദൂരം ആളുകള്‍ നടക്കേണ്ടതായി വന്നു. രാമപുരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി നാലുമണിക്കൂറോളം ഭക്തര്‍ക്ക് ക്യൂ നില്‍ക്കേണ്ടതായി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: