കൊടുങ്ങല്ലൂര്‍: ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ ടി.കെ.എസ് പുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം അമിതവേഗതയില്‍ വന്ന കാര്‍ ബൈക്കിലിടിച്ച് രണ്ട് പേര് മരിച്ചു.
ബൈക്ക് യാത്രക്കാരനായ മേത്തല നൈശ്ശേരി ഭാസ്ക്കക്കരന്റെ മകന് സുരേഷ് കുമാര്‍ (കണ്ണന് -38), ടി.കെ.എസ് പുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി അഞ്ജനത്തില്‍ അജയ്.ആര്.പിള്ള (34) എന്നിവരാണ് മരിച്ചത്.
മാള കുന്നത്തുകാട് മുട്ടത്ത് അഭിഷേക് (34) ,ചങ്ങനാശ്ശേരി ഇറ്റിത്താനം പങ്ങാലിപ്പറമ്പില് ബിപിന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം .
കോട്ടപ്പുറം ഭാഗത്ത് നിന്നും അമിതവേഗതയില്‍ സര്‍വ്വീസ് റോഡിലൂടെ വന്ന കാര്‍ ,റോഡരികില്‍ ബൈക്കിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന സുരേഷ് കുമാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സുരേഷ് കുമാര്‍ അപകട സ്ഥലത്ത് വെച്ചും, അജയ് ആര്.പിള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയും മരിച്ചു.
റോഡ് മുറിച്ചുകടക്കുകയായിരുന്ന കാല്‍നടയാത്രക്കാരെ കണ്ട് വെട്ടിച്ചകാര് സമീപത്തെ കോണ്‍ക്രീറ്റ് മിക്സര്‍ യന്ത്രത്തില്‍ ഇടിച്ച് സുരേഷിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുരേഷ് കുമാര്‍ ദൂരേയ്ക്ക് തെറിച്ചു വീണു.
പിന്നീട് തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലിടിച്ചകാര് തലകീഴായ് മറിഞ്ഞ് മെറ്റല്കൂനയ്ക്ക് മുകളില്‍ കയറി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: