കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി നെടുമ്പാശേരിയിൽ എത്തി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മഅദനി കേരളത്തില്‍ എത്തിയത്. ഇവിടെനിന്നു വാഹനമാര്‍ഗം കരുനാഗപ്പള്ളി അന്‍വാര്‍ശേരിയിലെ വീട്ടിലേക്കു മഅദനി പോകും.
മൂത്ത മകന് ഉമര്‍ മുഖ്താറിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാനുമായി ഓഗസ്റ്റ് ആറു മുതല്‍ 19 വരെയാണ് നാട്ടില്‍ തങ്ങാന്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: