അമ്പലപ്പുഴ: നാടിനെ വിറപ്പിച്ച പോത്ത് രണ്ടുപേരെ കുത്തിവീഴ്ത്തി. ഒരാളുടെ നില ഗുരുതരം. വളഞ്ഞവഴി മുതല്‍ അമ്പലപ്പുഴ വരെയുള്ള പ്രദേശവാസികളെ മണിക്കൂറുകളോളമാണ് വിരണ്ട പോത്ത് ഭീതിയിലാഴ്ത്തിയത്. ഇറച്ചിക്കായി വെട്ടാനെത്തിയ പോത്താണ് ഇന്നലെ രാവിലെ 10.30ഓടെ വളഞ്ഞവഴി എസ്എന്‍ കവല ഭാഗത്തുനിന്നും വിരണ്ടോടിയത്.
റോഡരികില്‍ നിന്ന തകഴി സരിതാലയത്തില്‍ ഹരിദാസി(60)നെ ആദ്യം കുത്തിപ്പരിക്കേല്പിച്ചു. പിന്നീട് കാക്കാഴം ഐസിഡിഎസ് ജങ്ഷനു സമീപം പോത്തുകളെ കെട്ടിയിടുന്ന സ്ഥലത്ത് നിലഉറപ്പിച്ചു. പോത്ത് വിരണ്ടോടിയതറിഞ്ഞ് തകഴി ഫയര്‍ഫോഴ്സും അമ്പലപ്പുഴ പോലീസും സ്ഥലത്തെത്തിയെങ്കിലും ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. യാതൊരു സജ്ജീകരണവുമില്ലാതെയാണ് ഫയര്‍ ഫോഴ്സ് എത്തിയത്.
പോത്തിനെക്കാണാനെത്തിയ ആളുകളുടെ ബഹളത്തെത്തുടര്‍ന്ന് പോത്ത് വീണ്ടും ഓടി. ഇതിനിടെ സ്കൂട്ടര്‍ യാത്രികനായ ഗള്‍ഫ് റിട്ടേണ്‍സ് ആന്‍ഡ് പ്രവാസി മലയാളി അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കാക്കാഴം സ്വദേശി മുഹമ്മദ് അഫ്സലിനെ കുത്തി പരിക്കേല്പിച്ചു. ഇദ്ദേഹത്തിന്റെ സ്കൂട്ടറും തകര്‍ത്തു. പോത്തിനെ ഒടുവില്‍ ഉച്ചയ്ക്ക് പായല്‍ക്കുളങ്ങരയില്‍ പിടിച്ചുകെട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: