ന്യൂദല്‍ഹി: 40 വയസുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 70 കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. ഗ്വാട്ടിമാലയില്‍ നിന്നുള്ള സ്ത്രീയാണ് ഏഴ് വര്‍ഷക്കാലം മുഴയുടെ ഭാരവുമായി ജീവിച്ചത്. എന്നാല്‍ മധ്യ അമേരിക്കയിലെ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ മുഴ വിജയകരമായി നീക്കം ചെയ്തതയി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുറച്ചുനാള്‍ മുമ്പാണ് ഈ സ്ത്രീ വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഗര്‍ഭപാത്രത്തില്‍ മുഴ കണ്ടെത്തുകയായിരുന്നു. അതേ സമയം ഈ മുഴയ്ക്ക് ക്യാന്‍സറുമായി ബന്ധമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് ലിയോമയോമ എന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ ചികിത്സാ വേളയില്‍ തന്നെ യുവതിയെ അറിയിച്ചിരുന്നു.
തുടർന്ന് മരുന്ന് നല്കി വിട്ടയച്ച ശേഷം ശസ്ത്രക്രിയക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2005 ഡിസംബറില്‍ കര്‍ണാടകയില്‍ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിന്നും 66 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തിരുന്നു. ഇതായിരുന്നു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഏറ്റവും ഭാരം കൂടിയ മുഴയായി രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: