ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ടെക് മഹീന്ദ്ര ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കമ്പനിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതിനെതുടര്ന്നാണ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ ഉന്നതരുടെ ശമ്പളത്തിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ശമ്പളത്തില്‍ 10 മുതല്‍ 20 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.
എന്നാല്‍ ശമ്പളം വെട്ടികുറച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ എതിര്പ്പുയര്ന്നിട്ടില്ലെന്നാണ് സൂചന. പ്രകടനം മെച്ചപ്പെടുമ്പോള്‍ ശമ്പളം വര്‍ധിപ്പിക്കാമെന്ന് ടെക് മഹീന്ദ്ര ജീവനക്കാരോട് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ രാജ്യത്തെ മറ്റൊരു ഐ.ടി കമ്പനിയായ കോഗ്നിസന്റ് ജീവനക്കാര്‍ക്കായി സ്വയം വിരമിക്കുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായാണ് ഈ പദ്ധതിഅവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ടെക് മഹീന്ദ്രയും ജീവനക്കാര്‍ക്കെതിരെ നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: