ചിറക്കല്‍: പട്ടികജാതിക്കാരനായ ഉള്‍നാടന്‍ മത്സ്യതൊഴിലാളി ഇഞ്ചമുടി മാട്ടുമ്മല്‍ നമ്പേരിക്കൂട്ടം വേലായുധന് മകന് മോഹന്സുധീറിന് (50) വെട്ടേറ്റ സംഭവത്തില്‍ ചേര്‍പ്പ് പോലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച മച്ചിങ്ങല്‍ ക്ഷേത്രത്തിന് സമീപം പാട്ടത്തിനെടുത്ത സ്ഥലത്ത് കൊള്ളി പറിക്കുന്നതിനിടെ രണ്ട് പേര് ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.ആക്രമണത്തില്‍ നെഞ്ചിനും തലക്കും സുധീറിന് വാക്കത്തി കൊണ്ട് വെട്ടേറ്റിരുന്നു.
കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് താക്കീത് ചെയ്തതാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആലപ്പാട് സ്വദേശി നെല്ലിപറമ്പില്‍ സനു,ചിറക്കല്‍ പെരുംപിടിക്കുന്ന് സ്വദേശി അനൂപ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.സംഭവസ്ഥലത്ത് വച്ചുണ്ടായ പിടിവലിയില്‍ കൈക്ക് മുറിവേറ്റ് സനു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.അനൂപിനെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: