ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സമഗ്ര പദ്ധതിയാണ് സ്നേഹിത.
പതിനൊന്നിനും പത്തൊമ്പതിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്കുതകുന്ന ക്ലാസുകള്‍, ആരോഗ്യ പരിശോധന, പോഷകാഹാര വിതരണം, കിറ്റ് വിതരണം തുടങ്ങിയ സമഗ്ര പാക്കേജാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. ഐസിഡിഎസ്, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്.
ഒരു പഞ്ചായത്തില്‍ രണ്ടു കേന്ദ്രങ്ങള്‍ എന്ന നിലയില്‍ 12 ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് ഗുണഭോക്താക്കളെ പദ്ധതിയുടെ ഭാഗമാക്കുന്നത്. കൗണ്‍സിലിങ്ങ്, ഹെല്‍ത്ത്കാര്‍ഡ് വിതരണം, മൂന്ന് മാസം കൂടുമ്പോഴുള്ള ആരോഗ്യ പരിശോധന വഴിയുള്ള വിലയിരുത്തല്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുകയാണ്.പദ്ധതിക്ക് ബ്ലോക്ക് തലത്തില്‍ സമാരംഭം കുറിക്കുന്നത് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലാണ്.ന
നാളെ രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ബിനു മോള് ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷന് അധ്യക്ഷത വഹിക്കും.പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവന് മുഖ്യപ്രഭാഷണം നടത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: