കടുത്തുരുത്തി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍.
മാഞ്ഞൂര്‍ സ്വദേശിയായ പ്രകാശ് (42) ആണ് അറസ്റ്റിലായത്. കല്ലറ സ്വദേശിയായ പെണ്‍ക്കുട്ടി ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 2016 സെപ്റ്റംബര്‍ 16, 17 തീയതികളിലാണ് സംഭവം നടന്നത്. ഓണാവധിക്ക് പ്രതിയുടെ വീട്ടിലെത്തിയപ്പോളാണ് പെണ്‍ക്കുട്ടിക്ക് നേരേ ഉപദ്രവമുണ്ടായത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകരാണ് സംഭവം പോലീസില്‍ അറിയിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: