കൊച്ചി: കുരുമുളക്, ജീരകം, തോട്ടതുളസി എന്നിവയ്ക്ക് കോഡെക്സ് മാനദണ്ഡങ്ങള്‍ നല്‍കാനുള്ള തീരുമാനം സുഗന്ധവ്യഞ്ജന വിപണിയില്‍ ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് സ്പൈസസ് ബോര്‍ഡ്. കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങളും മൂലികകളും അന്താരാഷ്ട്ര വിപണിയിലേക്ക് എത്താന്‍ സഹായകമാകും.
ജനീവയില്‍ ചേര്‍ന്ന കോഡക്സ് അലിമെന്റേറിയസ് കമ്മീഷന് യോഗമാണ് അംഗീകരിച്ചത്.
ചരിത്രപരമായ തീരുമാനമാണിതെന്നും ഇനിയും ഇക്കാര്യത്തില്‍ കടമ്പകള്‍ ഏറെയുണ്ടെന്നും സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് പറഞ്ഞു. കോഡെക്സ് കമ്മിറ്റിയിലേക്ക് അപേക്ഷിക്കാന്‍ സ്പൈസസ് ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
വികസിത രാജ്യങ്ങള്‍ ഇറക്കുമതിക്ക്, സുഗന്ധവ്യഞ്ജന ഗുണമേന്മാ മാനദണ്ഡങ്ങളില്‍ പിടിവാശി കാണിച്ചിരുന്നു. കോഡെക്സ് മാനദണ്ഡങ്ങള്‍ വരുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: