കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് ശക്തി പകരാന്‍ റെലിഗെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി സഹകരിയ്ക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ ആരോഗ്യ, യാത്ര ഇന്‍ഷ്യൂറന്‍സ് നല്‍കുന്നതൊടൊപ്പം ഒറ്റതവണ പരിഹാരങ്ങള്‍ ലഭ്യമാക്കുകയുമാണ് ബാങ്കിന്റെ ലക്ഷ്യം.
ഏഴായിരത്തിലധികം ശാഖകളിലായി 100 ദശലക്ഷത്തിനടുത്ത് ഉപഭോക്താക്കളുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് റെലിഗെയറിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോടൊപ്പം രാജ്യത്തുടനീളം റെലിഗെയറിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്.
100 ദശലക്ഷത്തിലധികം വരുന്ന ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പല സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുകയും ഒപ്പം ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുകയുമാണ് ഈ പങ്കാളിത്തത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് സി.ഇ.ഒ യും മാനേജിങ്ങ് ഡയറക്ടറുമായ സുനില്‍ മെഹ്ത പറഞ്ഞു.
123 വര്‍ഷത്തെ പാരമ്പര്യവും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്കിനൊപ്പം പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതോടെ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള ആരോഗ്യപരിരക്ഷ നല്‍കാനാകുമെന്നാണ് ഞങ്ങള്‍ പ്രയത്നിക്കും എന്ന് റെലിഗെയര്‍ സി.ഇ.ഒ അനുജ് ഗുലാട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: