കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അജാനൂര്‍ പടിഞ്ഞാറേകരയിലെ സൗരവ് (30), അടോട്ട് സ്വദേശികളായ ശ്രീജേഷ് (32), അഭിലാഷ് (30), സുരേന്ദ്രന് (36) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെ നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന അജാനൂര്‍ കടപ്പുറത്തെ രാജന്റെ മകന് രാജേഷ് (30), ചിത്രാംഗതന് (34) എന്നിവരെ ഹോട്ടലില്‍ നിന്നും വലിച്ചുപുറത്തിട്ട് മാരകായുധങ്ങളുമായി ആക്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്നലെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് സമാധാന ചര്‍ച്ച കഴിഞ്ഞ് പിരിഞ്ഞപ്പോഴാണ് സിപിഎം നേതാക്കളുടെ ഒത്താശയോടെ സിപിഎം ക്രിമിനലുകള്‍ നീലേശ്വരത്ത് വീണ്ടും അക്രമം നടത്തിയത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് പോകുന്നതിനിടെ ബിജെപി നീലേശ്വരം മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് എം.സന്തോഷിനെ നീലേശ്വരം നെടുങ്കണ്ടം വളവില്‍ വെച്ച് ഓട്ടോയില്‍ നിന്നും വലിച്ചിറക്കി വീണ്ടും മര്‍ദിച്ചിരുന്നു. ജില്ലയുടെ പലഭാഗങ്ങളിലും സിപിഎം ക്രിമിനലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ വ്യാപകമായി അക്രമം തുടരുകയാണ്. ഹര്ത്താലിനോടുനബന്ധിച്ച് നീലേശ്വരത്തുണ്ടായ സിപിഎം അക്രമത്തില്‍ ബിജെപി ജില്ലാ കമ്മറ്റി അംഗം ടി.രാധാകൃഷ്ണനും പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: