പുല്ലൂര്‍: പട്ടാപ്പകല്‍ ബാങ്കില്‍ നിന്നു വിലപിടിപ്പുള്ള രേഖകള്‍ കൈക്കലാക്കി കടന്നു കളഞ്ഞുവെന്ന പരാതിയില്‍ മുന്‍ സെക്രട്ടറിക്കെതിരേ അമ്പലത്തറ പോലീസ് കേസെടുത്തു. പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന എം.ചന്ദ്രനെതിരേയാണ് കേസ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 11.30 ഓടെയാണു സംഭവം. ഭരണസമിതി നേരത്തെ പിരിച്ചുവിട്ട സെക്രട്ടറി ചന്ദ്രന് ബാങ്കില്‍ പ്രവേശിക്കുകയും അസി.സെക്രട്ടറി ബാത്ത് റൂമില്‍ പോയ അവസരത്തില്‍ ബാങ്കിന്റെ ഷെല്‍ഫും മേശവലിപ്പും തുറന്ന് അറ്റന്‍ഡന്റ്സ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളുമായി പുറത്തിറങ്ങുകയുമായിരുന്നു.
സംഭവം കണ്ട് തടയാന്‍ ശ്രമിച്ച അസിസ്റ്റന്റ് സെക്രട്ടറിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്നു. ബാങ്ക് പ്രസിഡന്റ് എ.തമ്പാന് നായരുടെ പരാതിയിലാണു പോലീസ് കേസെടുത്തത്. കോണ്‍ഗ്രസിലെ ഗ്രൂപ്പു തര്‍ക്കത്തെ തുടര്‍ന്ന് പുല്ലൂര്‍ ബാങ്കില്‍ മാസങ്ങളോളമായി ചേരിപ്പോരു നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: