കാഞ്ഞങ്ങാട്: തലശേരി- കൊല്ലൂര്‍ സര്‍വ്വീസ് അനുവദിച്ചു. ജില്ലയിലെ മലയോരമേഖലകളെയും നിര്‍ദിഷ്ട കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തെയും ബന്ധപ്പെടുത്തി തലശ്ശേരി ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, ഉളിക്കല്‍, പയ്യാവൂര്‍, ചെമ്പേരി, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, പരപ്പ, ഒടയംചാല്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, തൊക്കോട്, മംഗലാപുരം ്യൂഉഡുപ്പി വഴി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കാണ് സര്‍വ്വീസ് അനുവദിച്ചത്.
രാവിലെ 4.10 ന് തലശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് 12.30 ന് കൊല്ലൂര്‍ ക്ഷേത്രത്തിലെത്തും. കൊല്ലൂര്‍ സര്‍വ്വീസിന്റെ ഉദ്ഘാടനപരിപാടി ഉത്സവമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ആലക്കോട് അരങ്ങം മഹാദേവക്ഷേത്രം, ചെറുപുഴ അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജയും വിവിധ കൃസ്ത്യന്‍ ദേവാലയങ്ങളിലും കല്ലന് ചിറ മഖാമിലും പാറപ്പള്ളി മഖാമിലും സര്‍വ്വീസ് വിജയത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് കണ്‍വീനര്‍ എം.വി.രാജു അറിയിച്ചു.മുപ്പതില്പരം മലയോരകേന്ദ്രങ്ങളില്‍ കന്നിയാത്രക്ക് സ്വീകരണ പരിപാടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ യാത്രക്കാര്‍ക്ക് മധുരവും ശുദ്ധീകരിച്ച കുടിവെള്ളവും വിതരണം ചെയ്യും. ഉള്ളാര് ദര്‍ഗ, തെക്കോട് മെഡിക്കല്‍ കോളേജ്, മംഗലാപുരം മണിപ്പാല്‍ മെഡിക്കല്‍ കോളേജ്, ഉഡുപ്പി, കൊല്ലൂര്‍ എന്നിവിടങ്ങളിലേക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് നറുക്കെടുത്ത് സമ്മാനം നല്‍കുമെന്നും പാസഞ്ചേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: