കാസര്‍കോട്: എച്ച് വണ്‍ എന്‍ വണ്‍ വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ്. രോഗികള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. രോഗ പ്രതിരോധ ശേഷി കുറവുളളവര്‍ക്ക് വേഗത്തില്‍ രോഗം പിടിപെടാനും മൂര്ഛിക്കാനുളള സാധ്യതയുമേറുന്നു. രോഗപ്രതിരോധത്തിനായി ജനങ്ങള്‍ ആരോഗ്യ ശീലങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പുറത്ത് പോയതിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും നിര്‍ബന്ധമായും തൂവാല കൊണ്ട് വായും മൂക്കും മൂടേണ്ടതാണ്. ഇത് കുട്ടികള്‍ മുതലുളളവര്‍ ആരോഗ്യശീലമാക്കണം. പനി, ചുമ തുടങ്ങിയ അസുഖമുളളവര്‍ ജോലിക്കോ സ്കൂളിലോ പോകാതെ വിശ്രമിക്കുന്നതു വഴി രോഗം കുറയുകയും മറ്റുളളവരിലേക്ക് പകരാതിരിക്കുകയും ചെയ്യും. പനി വന്നാല്‍ സ്വയം ചികിത്സിക്കരുത്. ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുത്തുളള ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: