കോട്ടയം: റബ്ബര്‍ ഉല്പന്ന നിര്‍മ്മാണരംഗത്തെ വളര്‍ച്ച ലക്ഷ്യമാക്കി റബര്‍ ബോര്‍ഡ് നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ സെമിനാര്‍ പുതുപ്പള്ളി റബര്‍ ഗവേഷണകേന്ദ്രത്തില്‍ ആരംഭിച്ചു. കെഎസ്ഐഡിസി ചെയര്മാന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. റബ്ബര്‍ ബോര്‍ഡ് എക്സി. ഡയറക്ടര്‍ അജിത്കുമാര്‍ അദ്ധ്യക്ഷനായി. ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്, ജോ. ഡയറക്ടര്‍ ഡോ. സിബി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
ഉത്പന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഉത്പന്ന വികസനത്തിലും രാസവസ്തുക്കളുടെ മേഖലയിലും ഉണ്ടായിട്ടുള്ള നൂതനവികാസങ്ങള് പരിചയപ്പെടുത്തുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. പ്രകൃതിദത്ത റബ്ബറിനെ മൂല്യവര്‍ദ്ധനവ് റബ്ബര്‍ പാര്‍ക്കുകളുടെ വികസനത്തിലൂടെ എന്ന വിഷയത്തിലെ പ്രത്യേക ചര്‍ച്ചയില്‍ കേരളത്തിലെ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടീക്കാറാം മീണ മുഖ്യപ്രഭാണം നടത്തി.
പുതിയ സംരംഭകര്‍ക്കുള്ള അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചകളും നടന്നു. ജിഎസ്ടി ആസിയാന്‍ കരാര്‍ എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്യും. റബര്‍ ഉത്പന്നവിപണനവുമായി ബന്ധപ്പെട്ട് നാട്ടിലും വിദേശത്തും വിപണനം നടത്തുന്നവര്‍ക്ക് ഈ ചര്‍ച്ച സഹായകമാകുമെന്ന വിലയിരുത്തലാണ് റബ്ബര്‍ ബോര്‍ഡിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: