തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണികള്‍, നീതിസ്റ്റോറുകള്‍, സഹകരണ വിപണനകേന്ദ്രങ്ങള്‍, ഓണച്ചന്തകള്‍ തുടങ്ങിയവ വഴി വില്‍പ്പന നടത്തുന്നതിനാണ് പണം അനുവദിച്ചത്. ഇതിനായി 40 കോടി രൂപ മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്.
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വഴി സഹകരണ ഓണം വിപണി അടുത്ത മാസം 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ സംഘടിപ്പിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നു 30 ശതമാനം വില കുറച്ച് 3500 വിപണനകേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: