പാലക്കാട് : കഴിഞ്ഞദിവസം ആറങ്ങോട്ട്കുളമ്പില് ഇറങ്ങിയ കാട്ടാനകള്‍ ഇന്നലെ മുക്കൈ പുഴക്ക് സമീപമെത്തി ആനയുടെ നീക്കം ആറങ്ങോട്ട് പറമ്പിന് പടിഞ്ഞാറുഭാഗത്തേക്കാണ്
ഈ പ്രദേശത്ത് വ്യാപകമായ തോതില്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. വാഴ, തെങ്ങ്, എന്നിവയെല്ലാം നശിപ്പിച്ചവയില്‍ ഉള്‍പ്പെടും. വാരണിതോട്ടവും, കൊട്ടേക്കാടിന് സമീപമുള്ള കാടുമാണ് ആനകളുടെ വിഹാരകേന്ദ്രം. സാധാരണ വേനല്‍ക്കാലത്താണ് ഇവ ഗ്രാമങ്ങളിലെത്താറുള്ളത് കാട്ടില്‍ വെള്ളം ലഭിക്കാതെ വരുമ്പോള്‍ അത് തേടിയിറങ്ങുകയാണ് പതിവ്, എന്നാല്‍ മഴക്കാലം തുടങ്ങിയിട്ടും ആനകളുടെ വരവ് നിലക്കാത്തത് കല്ലേപ്പുള്ളി പ്രദേശത്ത് വ്യാപകമായ ഭീതി ഉയര്‍ത്തിയിട്ടുണ്ട്.
ഒരാഴ്ച്ചക്കിടെ കൃഷിയിടത്തില്‍ വന്‍തോതിലുള്ള നാശമാണ് വരുത്തിയിട്ടുള്ളത്. പലരും വായ്പയെടുത്താണ് കൃഷ്ി നടത്തുന്നത്. നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ല.
വനം വകുപ്പുകാരും കൈമലര്‍ത്തുകയാണ്. രാത്രികാലങ്ങളില്‍ വീടിനു പുറത്തിറങ്ങുന്നതിനുപോലും ജനങ്ങള്‍ ഭയക്കുന്നു. ഏതു നിമിഷവും അക്രമമുണ്ടായേക്കും. ആനയുടെ ആക്രമണമേറ്റ് മൂന്നു പേരുടെ ജീവനാണ് പൊലിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: