പാലക്കാട്: നഗരസഭയിലെ പത്തു പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴിതുറന്നു.
ഇതാദ്യമായാണ് നഗരസഭയില്‍ ഇത്രയധികം ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. മോയന്‍സ് സ്കൂള്‍ ജംഗ്ഷനു സമീപം സ്ഥാപിച്ച ഹൈമാസ് ലൈറ്റ് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍,പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം. സുനില്‍കുമാര്‍, കൗണ്‍സില്‍മാരായ ജയന്തി രാമനാഥന്,സുമതി, നഗരസഭാ സെക്രട്ടറി രഘുരാമന്, ജോസഫ് ഡിമോറിസ്, എഇമാരായ സ്വാമിദാസ്, ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
ഇതില്‍ ആറെണ്ണം ഹൈമാസ്റ്റ് വിളക്കുകളും നാലെണ്ണം മിനിമാസ്റ്റ് വിളക്കുകളുമാണ്. വിക്ടോറിയ കോളേജ്, മോയന്‍ സ്കൂള്‍ മുന്‍വശം, സുല്‍ത്താന്‍പേട്ട ജംഗ്ഷന്, സ്റ്റേഡിയം സ്റ്റാന്‍ഡ്, ടൗണ്‍ സ്റ്റാന്‍ഡ്, ട്രഞ്ചിങ് ഗ്രൗണ്ട്, മേലാമുറി ജംഗ്ഷന്, വലിയങ്ങാടി, കെഎസ്ആര്‍ടിസി ജംഗ്ഷന്, യാക്കര ജംഗ്ഷന് എന്നിവിടങ്ങളിലാണ് വിളക്കുകള്‍ സ്ഥാപിച്ചത്. 28 ലക്ഷം രൂപാചിലവിലാണ് ഇവ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: