പാലക്കാട്: പുതിയ മലയാളം, തമിഴ്, ഹിന്ദി സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സിഡി, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡുകള്‍ എന്നിവയിലൂടെ കോപ്പി ചെയ്ത് വില്പന നടത്തിവന്ന പാലക്കാട്, മേട്ടുപ്പാളയം സ്ട്രീറ്റില്‍ എംഎസ് ടവറില്‍ പ്രവര്‍ത്തിച്ചു വരുന്ന സെല്‍പാര്‍ക്ക് കടയുടമ ഷാജഹാന്(36) നെയാണ് ടൗണ്‍ നോര്‍ത്ത് എസ്ഐ.ആര്.രഞ്ജിതും ക്രൈം സക്വാഡും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
മലയാളം സിനിമകളായ ഗ്രേറ്റ് ഫാദര്‍, ടേക് ഓഫ്, ജോര്‍ജേട്ടന്‍സ് പൂരം, സഖാവ്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, തമിഴ് സിനിമകളായ ബാഹുബലി 2, സങ്കിലി പുങ്കിലി കതകത്തൊറ, വനമകന്‍, ഹിന്ദി സിനിമകളായ ദംഗല്‍, ഡ്യൂപ്ലിക്കേറ്റ് എന്നീ സിനിമകളുടെ സിഡികളാണ് കസ്റ്റഡിയിലെടുത്തത്.
സിനിമകള്‍ കോപ്പി ചെയ്യാനുപയോഗിച്ച കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് പോലീസ് കസ്റ്റടിയിലെടുത്തു. ഒരു വ്യാജ സിഡിക്ക് 50 രൂപയും, ഫോണില്‍ കയറ്റിക്കൊടുക്കാന്‍ 30 രൂപയുമാണ് ചാര്‍ജ്.
പ്രതിക്കെതിരെ കോപ്പിറൈറ്റ് ആക്ട് പ്രകാരം കേസ്സെടുത്തു.
ജൂനിയര്‍ എസ്ഐ.പ്രദീപ് കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.നന്ദകുമാര്‍, ആര്.കിഷോര്‍, എം.സുനില്‍, കെ.അഹമ്മദ് കബീര്‍, ആര്.വിനീഷ്, ആര്.രജീദ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: