ആലത്തൂര്‍ : കടയില്ല് നിരോധിത പുകയില ഉല്പന്നങ്ങളായ ഹാന്‍സ് മുതലായവ വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റ കേസില്‍ ഒരാളെ ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
കാവശ്ശേരി വലിയപറമ്പില്‍ കട നടത്തുന്ന കുഞ്ചപ്പന്റെ മകന് അനില്‍കുമാറിനെയാണ് എസ്.ഐ.എസ്.അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കാവശ്ശേരി കെ.സി.പി.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി സ്കൂള്‍ അധികൃതരും അധ്യാപകരും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഉപയോഗിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: