പാലക്കാട്: കര്‍ക്കടക വാവിനോടനുബന്ധിച്ച് 23-ന് ബലിതര്‍പ്പണ അനുഷ്ഠാനങ്ങള്‍ നടത്തുന്ന ക്ഷേത്രങ്ങള്‍ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സ്വന്തം നിലയില്‍ ആവശ്യമായ വൊളന്റിയര്‍മാരെ നിയോഗിക്കണം.
ബാരിക്കേഡ് ഉള്‍പ്പെടെയുളള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനാവശ്യമായ നിര്‍ദ്ദേശം ക്ഷേത്രങ്ങള്‍ക്ക് വിവിധ ദേവസ്വംബോര്‍ഡുകള്‍ നല്‍കും.
കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പുഴകളും കുളങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ അപകടസാധ്യത മുന്നില്‍ കണ്ട് ഇവിടങ്ങളില്‍ ബലിയിടുന്നവരുടെ സുരക്ഷാ ഉറപ്പാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
താലൂക്ക് പരിധിയിലെ ബലിതര്‍പ്പണ അനുഷ്ഠാനങ്ങള്‍ നടത്തുന്ന ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ തഹസില്‍ദാര്‍മാര്‍ പോലീസ്, ഫയര്‍ഫോഴ്സ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കും.
പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: