പാലക്കാട്: മിനിമം വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എബിവിപിയും.
കളക്ടറേറ്റിനു മുന്നില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എബിവിപി നേതാക്കളെത്തി. നഴ്സുമാരുടെ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സ്വാശ്രയ നഴ്സിംഗ് കോളേജുകളില്‍ എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തും.
പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുകയും, നഴ്സിംഗ് വിദ്യാര്‍ത്ഥികളെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്ന സര്‍ക്കാര്‍, മാനേജ്മെന്റ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപു നാരായണന് പറഞ്ഞു. സമരത്തെ സര്‍ക്കാര്‍ നിസംഗതയോടെയാണ് കാണുന്നതെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എബിവിപി നേതൃത്വം നല്‍കുമെന്നും ദീപു അറിയിച്ചു. ജില്ലാ കണ്‍വീനര്‍ എം.എംഷാജി, ജോയിന്റ് കണ്‍വീനര്‍ ശ്രീജിത്ത്, അഭിലാഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: