കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ളൈദുബായിയും എല്ലാ മേഖലകളിലും സഹകരിക്കാന്‍ ധാരണ. കോഡ്ഷെയറിങ്ങിനു പുറമെ രണ്ട് എയര്‍ലൈനുകളുടെയും ഇരുനൂറിലധികം കേന്ദ്രങ്ങളിലേക്കുള്ള നെറ്റ്വര്ക്കുകള് ഏകീകരിക്കും. ഷെഡ്യൂളുകള്‍ ക്രമീകരിക്കും.
അതേസമയം രണ്ട് എയര്‍ലൈനുകളും വ്യത്യസ്ത മാനേജ്മെന്റിന്റെ കീഴില്‍ തുടരുമെന്ന് എമിറേറ്റ്സിന്റേയും ഫ്ളൈദുബായിയുടേയും ചെയര്‍മാനായ ഷെയ്ക് അഹമ്മദ് ബിന്‍ സയീദ് അല്‍ മഖ്തൂം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: