കൊച്ചി: എഞ്ചിനീയറിംഗ് കോളേജുകളിലെയും, ആര്‍ട്സ് & സയന്‍സ് കോളേജുകളിലെയും പഠന നിലവാരം ഉയര്‍ത്താന്‍ കോളേജ് അദ്ധ്യാപകര്‍ക്കായി ഐഐടി മദ്രാസ്, ഫിസാറ്റില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9.30 ന് ആരംഭിക്കുന്ന പരിശീലന പരിപാടി ഫിസാറ്റ് കോളേജ് ചെയര്മാന് പോള്‍ മുണ്ടാടന്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ 110 ലധികം കോളേജുകളില്‍ നിന്നുള്ള പ്രിന്‍സിപ്പലുമാര്‍, മുതിര്‍ന്ന അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും ഇന്ത്യയിലെ വിവിധ ഐഐടികളുടേയും ഐഐഎസ്സി ബാംഗ്ലൂരിന്റെയും സംയുക്ത സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഐഐടി അദ്ധ്യാപകരായ പ്രഫ. ആന്‍ഡ്രു തങ്കരാജ്, ഡോ. പ്രതാപ് ഹരിദാസ്, ഭാരതീ ബാലാജി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
കേരളത്തില്‍ കോളേജ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഫിസാറ്റിന് ഗവണ്മെന്റിന്റെ അംഗീകാരമുണ്ട്. ഓണ്‍ലൈന്‍ കോഴ്സുകളുടെ സാധ്യതകളെക്കുറിച്ചും, പഠന നിലവാരത്തിന്റെ ഉയര്‍ച്ചയെ സംബന്ധിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യും. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ഡോ. ജെ സി പ്രസാദ്, രശ്മി ആര്, സിനോ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന കോളേജുകള്‍ക്ക് എന്‍ പി ടി എല്‍ സെന്റര്‍ തുടങ്ങുന്നതിന് ഐഐടി മദ്രാസ് അവസരം നല്‍കും. ചടങ്ങില്‍ കോളേജ് വൈസ് ചെയര്മാന് ആന്റണി ജോണ്സണ്, ട്രഷറര്‍ പി ഐ ബോസ്, പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്ജ് ഐസക്ക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി ഷീല, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ എസ് എം പണിക്കര്‍, ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: