പാലക്കാട്: ജോലിക്കിടെ ഇടത് കൈക്കു ഗുരുതരമായി പരുക്കേറ്റ യുവാവ് തുടര്‍ ചികിത്സക്കായി കാരുണ്യമനസ്സുകളു െസഹായം തേടുന്നു.
മംഗലംഡാം കരിങ്കയം, മല്ലോട്പ്പുറമ്പ്, പറശേരി ചുണ്ണാമ്പുക്കാരന്‍ കുളമ്പ് വീട്ടില്‍ രതീഷ്(29) നാണ് ടാര്‍ മിക്സിങ് ഉപകരണത്തില്പ്പെട്ട ഇടത് കൈക്ക് ഗുരുതരമായ പരുക്കേറ്റ് കോയമ്പത്തൂര്‍ സ്വകാര്യ ചികിത്സയില്‍ കഴിയുന്നത്. മണ്ണുത്തി വാണിയമ്പാറ കൊമ്പഴ സ്ഥലത്ത് ടാര്പണി ചെയ്യുന്നതിനിടെയാണ് ടാര്‍ മിക്സിംങ് മെഷിനീല്പ്പെട്ട് ഇടത് കൈ അരഞ്ഞത്. ഉടനെ തന്നെ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തി. ചികിത്സാ ചെലവ് വഹിക്കാന്‍ സാമ്പത്തികമില്ലെന്ന് പറഞ്ഞ് കരാറുകാരന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പഴുപ്പ് കയറി അസഹനീയ വേദന തുടങ്ങി.ബന്ധുക്കള്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് വിദ്ഗധ ഡോക്ടര്‍മാരില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കോ, ഏറണാകുളം മെഡിക്കല്‍ കോളേജിലേക്കോ കൊണ്ട് പോകണമെന്ന് നിര്‍ദേശിച്ച് അധികൃതര്‍ തടിതപ്പുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.
തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ജൂണ്‍ 22ന് പ്രവേശിക്കുകയായിരുന്നു. പഴുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് രണ്ട് തുടയില്‍ നിന്നും മാംസം വെട്ടിയെടുത്ത് ശസ്ത്രക്രിയ നടത്തി. തുടര്‍ ചികിത്സക്കായി അഞ്ച് ലക്ഷം രൂപവേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രണ്ട് ലക്ഷത്തോളം രൂപ ആദ്യം അടക്കണം.
ദിവസവും 2000 രൂപയുടെ മരുന്നു വേണം. പ്രായമായ അച്ഛന് കൃഷ്ണനും അമ്മ പൊന്നുവും ഭാര്യ എം. അഞ്ജിതയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാന ആശ്രയം രതീഷിന്റെ വരുമാനമായിരുന്നു.
രണ്ടര വയസ്സും അഞ്ചുവയസ്സും മാത്രം പ്രായമുള്ള കുട്ടികളെ വച്ചു ജോലിക്കുപോകാന്‍ അഞ്ജിതക്കുമാകുന്നില്ല. സുമനസ്സുകളുടെ സഹായത്തിനായി കേഴുകയാണ് ഈ കുടുംബം. അക്കൗണ്ട് നമ്പര്‍: 1316101014220. ഐഎഫ്എസ്സി കോഡ്: സിഎന്‍ആര്‍ബി 0001316. ഫോണ്‍: 9961816811, 9947202331
പ്രതികരിക്കാൻ ഇവിടെ എഴുതുക: