ആലത്തൂര്‍: കാവശ്ശേരി പഞ്ചായത്തില്‍ സ്വകാര്യ മില്ലിന്റെ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന എം സാന്റ് വില്‍പ്പനകേന്ദ്രം നിര്‍ത്തലാക്കാന്‍ ഉത്തരവ്.
ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എംസാന്റ് യൂണിറ്റ് ആരോഗ്യത്തിന് ഭീഷണിയാവുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ജന്മഭൂമി ജൂലൈ 16ന് വാര്‍ത്ത നല്‍കിയിരുന്നു.
തഹസില്‍ദാര്‍ എം.കെ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘം സ്ഥലം പരിശോധിച്ച് നിര്‍ത്തലാക്കുവാന്‍ ഉത്തരവിടുകയായിരുന്നു.ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതികളോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെയാണ് യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.അവിടെ ഉണ്ടായിരുന്ന എം സാന്റും മെറ്റലുംസ്ഥലത്തു നിന്നും നീക്കം ചെയ്യിപ്പിച്ചു.
നിയമാനുസൃതമായ അനുമതിയോടെ മാത്രമെ ഇത്തരം യൂണിറ്റ് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂവെന്ന് ഉടമയ്ക്ക് കര്‍ശന നിര്‍ദേശവും നല്കി.
കാവശ്ശേരി പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ വലിയപറമ്പ് കുടിവെള്ള പദ്ധതിയുടെ ടാങ്ക് വക്കീല്പ്പടിയിലാണുള്ളത്. തഹസില്‍ദാറും സംഘവും ഇവിടെയും സന്ദര്‍ശിച്ചു. ഏകദേശം 200 മീറ്റര്‍ അപ്പുറത്താണ് അനധികൃത എം.സാന്‍ഡ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കുടിവെള്ളത്തില്‍ എം.സാന്‍ഡ് കലരുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു. റവന്യൂ സംഘത്തില്‍ ജൂനിയര്‍ സൂപ്രണ്ടുമാരായ പി.എന്‍.ശശികുമാര്‍,രാധാകൃഷ്ണന്,അബ്ദുള്‍ഖാദര്‍ എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: