തൃത്താല: ആലൂര് ചാമുണ്ഡിക്കാവ് ഭഗവതിക്ഷേത്രത്തിലെ വൈശാഖമേളയ്ക്ക് ഇന്ന് കൊടിയേറും. വൈകിട്ട് അഞ്ചിന് ക്ഷേത്രംതന്ത്രി അണ്ടലാടി പരമേശ്വരന് നമ്പൂതിരിപ്പാട് സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യും.
ചടങ്ങില്‍ വൈശാഖമേള കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ചാമുണ്ഡേശ്വരി പുരസ്കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിക്കും. വൈശാഖമേളയോടനുബന്ധിച്ച് 17 മുതല്‍ 23 വരെ യജ്ഞാചാര്യന്മാരായ പുരളിപുറം നീലകണ്ഠന് നമ്പൂതിരി, ചെത്തല്ലൂര്‍ രാജുവാര്യര് എന്നിവരുടെ നേതൃത്വത്തില്‍ ഭാഗവതസപ്താഹയജ്ഞം നടക്കും.
27 മുതല്‍ ദേവീഭാഗവത നവാഹയജ്ഞം, 28ന് മഹാഗണപതിഹോമം, ആനയൂട്ട്, 29ന് സര്‍വൈശ്വര്യപൂജ, 30ന്വിദ്യാഗോപാല മന്ത്രാര്‍ച്ചന, ഓഗസ്റ്റ് നാലിന് കുമാരീപൂജ, അഞ്ചിന് സമ്പൂര്‍ണ നാരായണീയപാരായണം എന്നിവയുണ്ടാകും.
ആറിന്നടത്തുന്ന മഹാചണ്ഡികാഹോമത്തോടെ വൈശാഖമേളയ്ക്ക് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: