പാലക്കാട്: കേന്ദ്ര ആരോഗ്യവകുപ്പ് 13 തവണ മുന്നറിയിപ്പു നല്‍കിയിട്ടും വേണ്ടനടപടിെയടുക്കാതിരുന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വര്‍ദ്ധിച്ചു വരുന്ന പനിമരണങ്ങള്‍ക്ക് കാരണമെന്ന് ബിഡിവൈഎസ് സംസ്ഥാന പ്രസിഡന്റ് എ.എന്‍.അനുരാഗ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ജൂണ്‍ രണ്ടുവരെയുള്ള കേന്ദ്രആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 18,700 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 9100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. ഇതില്‍ മുന്നൂറിലധികം പേര് പനബാധിച്ച് മരിച്ചു. അനൗദ്യോഗിക കണക്കുകള്‍ ഇതിലുമധികമാണ്.
പ്രതിരോധ പ്രവര്‍ത്തനവും മതിയായ ചികിത്സാ സൗകര്യവും ഒരുക്കുന്നതില്‍ ആരോഗ്യവകുപ്പിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും വലിയ വീഴ്ചയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ച പനിമൂലം മരിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിഡിവൈഎസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര സംസ്ഥാന മനുഷ്യവകാശ കമ്മീഷനുകള്‍ക്ക് പരാതി നല്‍കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. രഘു, ജില്ലാ സെക്രട്ടറി എസ്. നിവിന്‍ ശിവദാസ്, രാജീവ് മാടമ്പി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: