പാലക്കാട്: ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷാപദ്ധതി നടപ്പാക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു.
ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാര്‍ അധ്യക്ഷതവഹിച്ചു.
നിലവില്‍ ജില്ലയിലെ 19 പോലീസ് സ്റ്റേഷനുകളിലാണ് ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളുടെ സഹകരണത്തോടെ കുറ്റകൃത്യം കുറയ്ക്കുക,സുരക്ഷാ മേഖലയില്‍ പൊതുജനസഹകരണംഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം.
ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ പി.കെ.ശശികുമാര്‍, ജില്ലാപൊലീസ് മേധാവി പ്രതീഷ് കുമാര്‍, എഎസ്പി ജി.പൂങ്കുഴലി,ആലത്തൂര്‍,ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിമാരായ വി.എസ്.മുഹമ്മദ്കാസിം,സെയ്താലി,എസ്ഐ വി.രാമദാസ്, പാലക്കാട് കെപിഒഎ പ്രസിഡന്റ് നൂറുമുഹമ്മദ്, കെപിഎ സെക്രട്ടറി ശിവകുമാര്പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: